Phone: 9447502292 (Mobile)
Email: venuspublication@gmail.com
Website: http://venuspublications.blogspot.com

Wednesday, April 20, 2011

വീനസ് പബ്ലിക്കേഷൻസ്

വീനസ് പബ്ലിക്കേഷൻസ്, തട്ടത്തുമല

പ്രിയമുള്ളവരെ,

കഴിഞ്ഞ നിരവധി വർഷങ്ങളായി വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന വീനസ് പബ്ലിക്കേഷൻ ഈ ബ്ലോഗ് ആരംഭിക്കുകയാണ്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്കൂളുകളിലും പാരലൽ കോളേജുകളിലും പരീക്ഷകൾക്ക് യഥാസമയം ചോദ്യപ്പേപ്പറുകൾ നിർമ്മിച്ച് എത്തിച്ചുകൊടുക്കുന്നതിൽ ഞങ്ങൾ നടത്തിവരുന്ന ആത്മാർത്ഥമായ സേവനത്തിലൂടെ പ്രസാധകരംഗത്ത് സവിശേഷമായ ഒരു സ്ഥാനം വീനസ് പബ്ലിക്കേഷൻ നേടിയെടുത്തിട്ടുണ്ട്. ചോദ്യപേപ്പറുകൾക്കു പുറമേ വിദ്യാർത്ഥുകൾക്കും അദ്ധ്യാപകർക്കും ആവശ്യമായ സഹായപുസ്തകങ്ങൾ അടക്കമ്മുള്ള പഠന സാമഗ്രികൾ എത്തിച്ചു കൊടുക്കുന്നതിലും വീനസ് മികച്ച സേവനം ലഭ്യമാക്കി വരുന്നുണ്ട്.

തുടർന്നും കേരളത്തിലെ വ്ദ്യാഭ്യാസ മേഖലയിൽ വീനസ് പബ്ലിക്കേഷൻസിന്റെ വിവിധതരം സേവനങ്ങൾ ലഭ്യമാകും. മിതമായ പ്രതിഫലത്തിൽ മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട്പോകുന്ന വീനസ് ഉത്തരവാദിത്തത്തിലും കൃത്യനിഷ്ഠതയിലും പ്രത്യേകം ശ്രദ്ധ നൽകി വരുന്നുണ്ട്. ഇതുവരെ കേരളത്തിലെ സ്കൂളുകളും കോളേജുകളും പാരലൽ കോളേജുകളും നൽകിവരുന്ന സഹകരണത്തിന് എന്നും ഞങ്ങൾ നന്ദിയുള്ളവരായിരിക്കും. തുടർന്നും കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അദ്ധ്യാപക-രക്ഷാകർതൃ-വിദ്യാർത്ഥി ലോകത്തിന്റെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിയ്ക്കുന്നു.

വിവര സാങ്കേതിക വിദ്യകളുടെ കുതിച്ചുകയറ്റത്തിന്റെ ഈ നാളുകളിൽ ആവക സൌകര്യങ്ങൾ കൂടി ഉപയോഗിച്ച് ഞങ്ങളുടെ സേവനം കൂടുതൽ ആധുനികവും കാര്യക്ഷമവുമാക്കാനും ഞങ്ങളുടെ ഉപഭോക്താക്കൾ അടക്കം ജനങ്ങളുമായി നിരന്തരം പരസ്പരബന്ധം പുലർത്തുവാനും, വിവരങ്ങൾ യഥാസമയം പരസ്പരം കൈമാറുവാനും ഉദ്ദേശിച്ചു കൊണ്ടാണ്ടാണ് ഈ ബ്ലോഗ് ആരംഭിക്കുന്നത്. വീനസ് പബ്ലിക്കെഷൻസിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയുവാൻ മാത്രമല്ല, ഞങ്ങളുടെ സേവനങ്ങൾ യഥാസമയം അറിയിക്കുവാനും ഉപഭോക്താക്കളുമായി ഓൺലെയിൻ ബന്ധം സ്ഥാപിക്കുവാനും ബ്ലോഗ് എന്ന ഈ മാധ്യമം സഹായകരമാകും.

ഞങ്ങളുടെ എക്കാലത്തെയും സഹായിയും അഭ്യുദയകാംക്ഷിയും ഉപഭോക്താവുമായ തട്ടത്തുമല ന്യൂസ്റ്റാർ കോളേജ് പ്രിൻസിപ്പാളും വിശ്വമാനവികം ബ്ലോഗ്ഗറുമായ ശ്രീ. ഇ.എ. സജിം തട്ടത്തുമലയാണ് ഈ ബ്ലോഗ് നിർമ്മിച്ചു നൽകുന്നത്. അദ്ദേഹത്തിനോടുള്ള ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും ഞങ്ങൾ അറിയിക്കുന്നു. ഈ ആദ്യ പോസ്റ്റ് അദ്ദേഹത്തിന് മുന്നിൽ സമർപ്പിക്കുന്നു. അദ്ദേഹംതന്നെ ഞങ്ങൾക്കുവേണ്ടി ഈ ആദ്യ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നു.

3 comments:

Anonymous said...

hai sir, ithil enthu kopanu ullath :D:D:D

സുരേഷ്. എസ്, വീനസ് said...

:)

Anonymous said...

:)

eettivila